Currency

എച്ച് 1 ബി വിസ തട്ടിപ്പ്; ഇന്ത്യന്‍ വംശജന്‍ പിടിയില്‍

സ്വന്തം ലേഖകന്‍Sunday, November 4, 2018 12:27 pm

വാഷിങ്ടണ്‍: എച്ച് 1 ബി വിസ തട്ടിപ്പ് കേസില്‍ 46കാരനായ ഇന്ത്യന്‍ വംശജന്‍ പിടിയില്‍. തൊഴില്‍ കണ്‍സള്‍ട്ടിങ് കമ്പനി നടത്തുന്ന കിഷോര്‍ കുമാര്‍ കവുറു എന്നയാളാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജാമ്യത്തില്‍ വിട്ടു. 10 മുതല്‍ 20 വര്‍ഷം വരെ തടവും 25,000 ഡോളര്‍വരെ പിഴയും ലഭിക്കുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

2007 മുതല്‍ നാല് കണ്‍സള്‍ട്ടിങ് കമ്പനികള്‍ നടത്തുന്ന കിഷോര്‍, തൊഴില്‍ മന്ത്രാലയത്തിലും ആഭ്യന്തര സുരക്ഷാ മന്ത്രാലയത്തിലും വ്യാജരേഖകള്‍ സമര്‍പ്പിച്ചതായി കണ്ടെത്തിയിട്ടുമുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x