
ലണ്ടന്‍: രാജ്യത്ത് വിശപ്പകറ്റാന്‍ ഫുഡ് ബാങ്ക് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുകയാണെന്ന് യുകെയുടെ നാഷണല്‍ ഫുഡ് ബാങ്ക് അധികൃതരുടെ മുന്നറിയിപ്പ്. വിശപ്പകറ്റാന്‍ ആവശ്യമായ ഭക്ഷണം വാങ്ങാന്‍ ശേഷിയില്ലാത്തവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയാണ് ഫുഡ് ബാങ്ക്. മാര്‍ച്ച് മാസം വരെ 1,332,952 ഭക്ഷണവിതരണം നടന്നുവെന്നാണ് കണക്ക്. ഇത് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വര്‍ധനയാണ് കാണിക്കുന്നത്. മുന്‍ സാമ്പത്തികവര്‍ഷത്തില്‍ രേഖപ്പെടുത്തിയതിന്റെ ഇരട്ടിയാണ് ഈ വര്‍ധന.
ക്ഷേമപദ്ധതികളുടെ പരാജയമാണ് ഈ വര്‍ധന കാണിക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ഭക്ഷ്യ ബാങ്കിന്റെ ഉപയോഗം കൂടുന്നതിന് നിരവധി കാരണങ്ങളുണ്ട്. വരുമാനം കുറയുന്നതാണ് ആളുകള്‍ ഭക്ഷ്യബാങ്ക് കൂടുതലായി ഉപയോഗിക്കുന്നതിനു കാരണങ്ങളിലൊന്നായി പറയുന്നത്. കടബാധ്യത വര്‍ധിക്കുന്നതും ജനങ്ങളുടെ ഈ നിസ്സഹായാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.