Currency

വോയ്പ് കോള്‍; യുഎഇയില്‍ ലൈസന്‍സ് നല്‍കിയിട്ടില്ല

സ്വന്തം ലേഖകന്‍Thursday, November 8, 2018 12:56 pm

ദുബായ്: ഇന്റര്‍നെറ്റ് മുഖേന ഫോണ്‍ ചെയ്യുന്നതിന് (വോയ്പ് കോളുകള്‍) യുഎഇയില്‍ ലൈസന്‍സ് നല്‍കിയിട്ടില്ലെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി (ടിആര്‍എ). ബോട്ടിം, സിമി എന്നീ കമ്പനികളെ കൂടാതെ മറ്റാരും ലൈസന്‍സിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. യുഎഇ നിയമവ്യവസ്ഥകള്‍ക്ക് വിധേയമായി മാത്രമേ ഇത്തരം കമ്പനികള്‍ക്ക് അനുമതി നല്‍കൂ.

ഇത്തിസാലാത്ത്, ഡു ടെലികോം കമ്പനികളിലൂടെ ബോട്ടിം, സിമി എന്നിവ ഉപയോഗിച്ച് വോയ്പ് കോളുകള്‍ ചെയ്യാനുള്ള സൗകര്യമുണ്ടെന്നും അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x