
ലണ്ടന്‍: ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ യുകെയില്‍ റീട്ടെയിലര്‍മാര്‍ 2700 ഓളം ഷോപ്പുകള്‍ അടച്ച് പൂട്ടിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പ്രതിദിനം ചുരുങ്ങിയത് 14 ഷോപ്പുകളെങ്കിലും അടച്ച് പൂട്ടുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. അഞ്ച് വര്‍ഷത്തിനിടെ യുകെയിലെ ഹൈസ്ട്രീറ്റ്സ് ഏറ്റവും വലിയ വ്യാപാരപ്രതിസന്ധി നേരിടുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത്.
ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ ബ്രിട്ടനിലെ ഉന്നത ഹൈ സ്ട്രീറ്റുകളില്‍ നിന്നും 1123 സ്റ്റോറുകളാണ് അടച്ച് പൂട്ടിയിരിക്കുന്നതെന്നാണ് അക്കൗണ്ടന്‍സി ഫേമായ പിഡബ്ല്യൂസി വ്യക്തമാക്കുന്നത്. പൂട്ടിയ ഷോപ്പുകളും പുതുതായി തുറന്ന ഷോപ്പുകളും തമ്മിലുള്ള വ്യത്യാസത്തിന്റെ നെറ്റ് സംഖ്യയാണിത്. കസ്റ്റമര്‍മാര്‍ ഷോപ്പിംഗ് കൂടുതലായി ഓണ്‍ലൈനിലൂടെ നടത്താന്‍ തുടങ്ങിയതോടെ ഫാഷന്‍, ഇലക്ട്രിക്കല്‍ സ്റോറുകള്‍ കടുത്ത നിലനില്‍പ്പ് ഭീഷണിയാണ് നേരിടുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റസ്റ്റോറന്റുകളിലും പബുകളിലും എത്തുന്നവരുടെ അളവിലും ഗണ്യമായ കുറവാണ് ഇക്കാലയളവിലുണ്ടായിരിക്കുന്നത്. തിരിച്ചടിയുണ്ടായ റീജിയണുകളില്‍ ഏറ്റവും മുന്നിലാണ് ലണ്ടനെന്നും പിഡബ്ല്യൂസി വ്യക്തമാക്കുന്നു. ഏറ്റവും കുറവ് സ്റ്റോറുകള്‍ പൂട്ടിയിരിക്കുന്നത് വെയില്‍സിലാണ്. 2018ലെ ആദ്യ പകുതിയില്‍ യുകെയിലാകമാനമുള്ള 2692 ഷോപ്പുകളാണ് പൂട്ടിയിരിക്കുന്നത്. എന്നാല്‍ പുതുതായി തുറന്നിരിക്കുന്ന 1569 സ്റ്റോറുകളുടെ എണ്ണം വച്ച് നോക്കുമ്പോള്‍ അടച്ച് പൂട്ടിയിരിക്കുന്ന സ്റ്റോറുകളുടെ നെറ്റ് സംഖ്യ 1123 ആണെന്നും പിഡബ്ല്യൂസി വ്യക്തമാക്കുന്നു.
ഏറ്റവും കൂടുതല്‍ പൂട്ടപ്പെട്ടിരിക്കുന്നത് ഇലക്ട്രിക്കല്‍ സ്റ്റോറുകളാണ്. ഫെബ്രുവരിയില്‍ മാപ്ലിന്റെ 50 സ്റ്റോറുകളാണ് അടച്ച് പൂട്ടിയത്. ഹൈസ്ട്രീറ്റില്‍ നിന്നും നിരവധി ഫാഷന്‍ സ്റ്റോറുകളും അപ്രത്യക്ഷമായിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.