
ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളില്‍ യുഎഇ പാസ്പോര്‍ട്ടിന് മൂന്നാം സ്ഥാനം. ദുബായ് മീഡിയാ ഓഫിസാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. നേരത്തേ നാലാം സ്ഥാനത്തായിരുന്ന യുഎഇ പാസ്പോര്‍ട്ട് ഒരാഴ്ചയ്ക്കകമാണ് നില മെച്ചപ്പെടുത്തിയത്. സ്വദേശികള്‍ക്ക് മുന്‍കൂട്ടി വീസയെടുക്കാതെ 163 രാജ്യങ്ങള്‍ സന്ദര്‍ശിക്കാമെന്നതാണ് ഈ നേട്ടത്തിന് കാരണമായത്.
ഇതില്‍ 113 രാജ്യങ്ങളിലേക്ക് വീസയില്ലാതെ പ്രവേശിക്കാം. 50 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സേവനവും ലഭിക്കും. സ്വിറ്റ്സര്‍ലന്‍ഡ്, യുകെ, കാനഡ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് യുഎഇ മൂന്നാം സ്ഥാനം പങ്കിടുന്നത്. 165 രാജ്യങ്ങളിലേക്ക് വീസ ഓണ്‍ അറൈവല്‍ സൗകര്യമുള്ള സിംഗപ്പൂര്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളാണ് ഒന്നാം സ്ഥാനത്തുള്ളത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.