
ഷാര്‍ജ: അടുത്തമാസം നാലുമുതല്‍ ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ ബാഗേജുകള്‍ക്ക് പുതിയ നിബന്ധനകള്‍ വരുന്നു. നിബന്ധന പാലിക്കാത്തവ ചെക്ക് ഇന്‍ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഉരുണ്ടതും പരിധിക്കപ്പുറം നീണ്ടതും കൃത്യമായ ആകൃതിയില്ലാതെ കെട്ടിയതുമായ ബാഗേജുകള്‍ അനുവദിക്കുകയില്ല. രണ്ടുബാഗേജുകള്‍ ഒന്നിച്ച് ചേര്‍ത്ത് കെട്ടിയോ ഒട്ടിച്ചോ ഉള്ള നിലയില്‍ കൊണ്ടുപോകാനാകില്ല. അയഞ്ഞ കയറോ വള്ളിയോ ഇട്ട് കാര്‍ഡ്ബോര്‍ഡ് പെട്ടികളും മറ്റും കെട്ടി െവക്കരുത്. ഇത് അഴിഞ്ഞുപോകാനുള്ള സാധ്യതയുളളതിനാല്‍ ഇത്തരം പെട്ടികള്‍ കട്ടിയുള്ള സെല്ലോടേപ്പ് കൊണ്ട് സുരക്ഷിതമായി പൊതിയണം. അല്ലെങ്കില്‍ അത്തരം ബാഗേജുകള്‍ തിരിച്ചയക്കും. നീളമുള്ള വള്ളികള്‍ തൂങ്ങിക്കിടക്കുന്ന ബാഗേജുകളും അനുവദിക്കില്ല.
ബാഗേജിന്റെ ഒരു വശമെങ്കിലും പരന്നതായിരിക്കണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. പുതിയ നിബന്ധനകളെക്കുറിച്ച് ലഘുലേഖകള്‍ വഴിയും സമൂഹമാധ്യമങ്ങളിലൂടെയും അധികൃതര്‍ ബോധവത്കരണ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.