
വാഷിങ്ടണ്‍: എച്ച്1 ബി വിസയില്‍ ഭേദഗതികള്‍ വരുത്താന്‍ ട്രമ്പ് ഭരണകൂടം ഉദ്ദേശിക്കുന്നതായി റിപ്പോര്‍ട്ട്. തൊഴില്‍ വൈദഗ്ധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിസ അനുവദിക്കാനാണ് നീക്കം. ഇതുവഴി ഉയര്‍ന്ന കഴിവുള്ളവര്‍ താഴ്ന്ന ജോലികളില്‍ നിയമിക്കപ്പെടുന്നത് ഒഴിവാക്കാനാകുമെന്നാണ് വാദം. 2019 ജനുവരിയോടെ വിസനിയമം പരിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നത്.
വിദേശ രാജ്യങ്ങളിലെ ഐ.ടി മേഖലയിലെ വിദഗ്ധര്‍ക്കും പ്രഫഷണലുകള്‍ക്കും യു.എസില്‍ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നതാണ് എച്ച്1 ബി വിസ. ഇന്ത്യയില്‍ നിന്നാണ് ഈ വിസയില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലിചെയ്യുന്നതും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.