
ന്യൂജഴ്‌സി: ന്യൂജഴ്‌സി ചെസ്റ്ററിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ മറിയാമ്മ തോമസ് (73), കൊച്ചുമകള്‍ സോഫി ( 5) എന്നിവര്‍ മരിച്ചു. മറിയാമ്മയുടെ ഭര്‍ത്താവ് ചെറിയാന്‍ തോമസിനെ പരുക്കുകളോടെ മോറിസ് ടൗണ്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ചെറിയാനാണ് വാഹനം ഓടിച്ചിരുന്നത്.
ഇവര്‍ സഞ്ചരിച്ച കാറില്‍ ട്രാക്ടര്‍ ടെയ്‌ലര്‍ വന്നിടിക്കുകയായിരുന്നു. ട്രാക്ടര്‍ ഓടിച്ചിരുന്ന ഡ്രൈവര്‍ക്കു നിസാര പരുക്കേറ്റു. 42 വര്‍ഷമായി ലിന്‍ഡനില്‍ താമസിക്കുന്ന മറിയാമ ട്രിനിറ്റാസ് റീജിയന്‍ മെഡിക്കല്‍ സെന്ററിലെ റജിസ്‌ട്രേഡ് നഴ്‌സായിരുന്നു. എരുമേലി കിഴക്കേപ്പള്ളില്‍ കുടുംബാംഗമാണ്. മറിയാമ്മ തോമസിന്റെ മകളും അറ്റോര്‍ണിയുമായ ടിനി തോമസിന്റെ മകളാണ് സോഫി. സംസ്‌കാര ശുശ്രൂഷകള്‍ നവംബര്‍ 12,13 തിയതികളില്‍ ന്യൂജഴ്‌സിയില്‍ നടക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.