Currency

പ്രകൃതിക്ഷോഭം; നിര്‍ദേശങ്ങളുമായി ദുബായ് പോലീസ്

സ്വന്തം ലേഖകന്‍Monday, November 12, 2018 1:03 pm

ദുബായ്: പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായാല്‍ എന്ത് ചെയ്യണമെന്ന നിര്‍ദേശങ്ങളുമായി ദുബായ് പോലീസ്. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, ചൈനീസ്, ഉറുദു എന്നിങ്ങനെ ഏഴ് ഭാഷകളിലായാണ് നിര്‍ദേശങ്ങള്‍. കനത്ത മഞ്ഞ്, ഇടിമിന്നല്‍, ഭൂമികുലുക്കം, വൈദ്യുതി ഇല്ലാത്ത അവസ്ഥ എന്നിവ ഉണ്ടാകുമ്പോള്‍ എന്ത് ചെയ്യണമെന്ന് ഈ നിര്‍ദേശങ്ങളില്‍ പറയുന്നത്.

ഒരു കെട്ടിടത്തിന് അകത്തുള്ളപ്പോള്‍ ഭൂമികുലുക്കം ഉണ്ടായാല്‍ ബലമുള്ള മേശയുടെയോ ഡെസ്‌കിന്റെയോ ചുവട്ടില്‍ കുനിഞ്ഞിരുന്ന് ഒരു കൈകൊണ്ട് തല മറച്ചുപിടിച്ച് മറ്റേ കൈകൊണ്ട് മേശയുടെ കാലില്‍ പിടിക്കണം. സാധനങ്ങള്‍ ഇല്ലെങ്കില്‍ മുറിയുടെ ഒരു മൂലയിലേക്ക് മാറിയിരിക്കണം. ജനലുകള്‍, വാതിലുകള്‍, താഴെ വീഴാന്‍ സാധ്യതയുള്ള മറ്റ് വസ്തുക്കള്‍ എന്നിവയുടെ അരികില്‍ നിന്നും മാറി നില്‍ക്കുക. ബഹുനില കെട്ടിടങ്ങളില്‍ ഭൂകമ്പസമയത്ത് കോണിപ്പടികളോ ലിഫ്‌റ്റോ ഉപയോഗിക്കരുത്. വൈദ്യുതി കണക്ഷന്‍, ഗ്യാസ് എന്നിവ ഊരിയിടുക.

ഇടിമിന്നലുണ്ടാകുമ്പോള്‍ ഫോണ്‍, ഇലക്ട്രോണിക് വസ്തുക്കള്‍ എന്നിവ ഉപയോഗിക്കരുത്. സ്വര്‍ണം, വെള്ളി മുതലായവകൊണ്ടുള്ള ആഭരണങ്ങള്‍ മിന്നലിനെ ആകര്‍ഷിക്കുമെന്നതിനാല്‍ ആ സമയത്ത് അവ ഒഴിവാക്കുക. ലോഹവസ്തുക്കളില്‍നിന്ന് മാറിനില്‍ക്കുക. ഇടിമിന്നലിന് മുമ്പ്തന്നെ വൈദ്യുത ഉപകരണങ്ങളുടെ പ്ലഗുകള്‍ ഊരിയിടണം. നദികള്‍, കുളങ്ങള്‍, തടാകങ്ങള്‍ കടല്‍ തുടങ്ങിയ ജലാശയങ്ങളില്‍നിന്ന് മാറിനില്‍ക്കുക. വീടിനുള്ളില്‍ ആണെങ്കില്‍ ജനലും വാതിലും അടയ്ക്കുന്നത് സുരക്ഷിതത്വം വര്‍ധിപ്പിക്കും. വൈദ്യുതി ബന്ധം നഷ്ടപ്പെടുമ്പോള്‍ അടിയന്തിര ഘട്ടമാണെങ്കില്‍ 999 എന്ന നമ്പറിലൂടെ പോലീസിന്റെ സഹായം തേടാവുന്നതാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x