
ദുബായ്: പ്രവാചകന്റെ ജന്മദിന അവധിയായ 18ന് ആര്‍ടിഎ അവധിദിന സേവനക്രമം പ്രഖ്യാപിച്ചു. മള്‍ട്ടി ലവല്‍ പാര്‍ക്കിങ് ഒഴികെ അന്ന് എല്ലായിടവും സൗജന്യ പാര്‍ക്കിങ് അനുവദിച്ചിട്ടുണ്ട്. ഹാപ്പിനസ് സെന്ററുകള്‍ക്ക് അവധിയാണ്. എന്നാല്‍, ഉം അല്‍ റമൂലിലെയും ആര്‍ടിഎ ആസ്ഥാനത്തെയും രണ്ടു സ്മാര്‍ട്ട് സെന്ററുകള്‍ പ്രവര്‍ത്തിക്കും. 18നു റെഡ് ലൈന്‍ മെട്രോ രാവിലെ 5.00നും ഗ്രീന്‍ലൈന്‍ 5.30നും ആരംഭിക്കും.
രാത്രി 12 വരെ പ്രവര്‍ത്തിക്കും. ട്രാം രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ. ദുബായ് ബസുകള്‍ ഗോള്‍ഡ് സൂക്ക് (രാവിലെ 4.25 – രാത്രി 12.29), അല്‍ ഗുബൈയ്ബ (രാവിലെ 4.14 – രാത്രി 12.33), സത്വ (രാവിലെ 5.00 – രാത്രി11.45). റൂട്ട് സിപൂജ്യം ഒന്നില്‍ മുഴുവന്‍ സമയ സര്‍വീസ് ഉണ്ടാകും. അല്‍ റാഷിദിയ, മോള് ഓഫ് എമിറേറ്റ്സ്, ഇബ്ന് ബത്തൂത്ത, ബുര്‍ജ ഖലീഫ, അബു ഹെയ്ല്‍, എത്തിസലാത്ത് എന്നീ മെട്രോ ഫീഡര്‍ ബസ് സ്റ്റേഷനുകള്‍ രാവിലെ അഞ്ചു മുതല്‍ രാത്രി 12.20 വരെ പ്രവര്‍ത്തിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.