
ഷാര്‍ജ: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു ഷാര്‍ജയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് എയര്‍ഇന്ത്യ എക്‌സ്പ്രസ് തുടങ്ങി. ആഴ്ചയില്‍ 4 സര്‍വീസുകളാണ് ഷാര്‍ജയിലേക്കുള്ളത്. അബുദാബി, റിയാദ്, ദോഹ, എന്നിവിടങ്ങളിലേക്കുള്ള ബുക്കിങ് ചൊവ്വാഴ്ച തുടങ്ങിയിരുന്നു. ദുബായ് സര്‍വീസിനായി വിമാനം സജ്ജമാക്കാനുള്ള ശ്രമം എയര്‍ഇന്ത്യ എക്‌സ്പ്രസ് തുടരുകയാണ്.
മസ്‌കത്തിലേക്കുള്ള സര്‍വീസിനും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ(ഡിജിസിഎ) അനുമതി ലഭിച്ചിട്ടുണ്ടെങ്കിലും ജനുവരിയോടെയേ തുടങ്ങാന്‍ സാധ്യതയുള്ളു. രാവിലെ 9.30നു കണ്ണൂരില്‍ നിന്നു പുറപ്പെട്ട് യുഎഇ സമയം 11.30നു ഷാര്‍ജയില്‍ എത്തുന്ന തരത്തിലും തിരികെ യുഎഇ സമയം ഉച്ചയ്ക്ക് 12.30നു പുറപ്പെട്ട് വൈകിട്ട് 5.40നു കണ്ണൂരില്‍ എത്തുന്ന തരത്തിലുമാണ് സമയക്രമം.
തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലാണ് സര്‍വീസ്. കണ്ണൂരില്‍ നിന്ന് 8000രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.