Currency

ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോ 16ന് അവസാനിക്കും

സ്വന്തം ലേഖകന്‍Friday, November 16, 2018 12:49 pm

മനാമ: അഞ്ചാമത് ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോ ഇന്ന് അവസാനിക്കും. വെള്ളിയാഴ്ച അവസാനിക്കുന്ന എയര്‍ ഷോയില്‍ വ്യോമാഭ്യാസ പ്രദര്‍ശന ടീമുകള്‍, സൈനിക വിമാനങ്ങള്‍, ചരിത്ര, ആധുനിക വിമാനങ്ങള്‍ തുടങ്ങിയവ അണിനിരക്കുന്നു. ആദ്യ ദിനമായ ബുധനാഴ്ച റഷ്യന്‍ നൈറ്റ്സ്, യുഎഇ-യുടെ അല്‍ ഫുര്‍സാന്‍, ഇറ്റാലിയന്‍ എയര്‍ഫോഴ്സിന്റെ ഫ്രെെൈക്കെ ട്രകാളോരി എന്നിവയുടെ കണ്ണഞ്ചിപ്പിക്കുന്ന വ്യോമാഭ്യാസങ്ങള്‍ അരങ്ങേറിയിരുന്നു.

ബഹ്റെനില്‍ ആദ്യമായി വിമാനം ഇറങ്ങിയതിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ച് ബഹ്റന്‍ പോസ്റ്റ് പ്രത്യേക സ്റ്റാമ്ബും പുറത്തിറക്കി. ബഹ്റൈന്‍ ഗതാഗത വാര്‍ത്താ വിനിമയ മന്ത്രാലയം, റോയല്‍ ബഹ്റൈനി എയര്‍ ഫോഴ്സ്, ഫാറന്‍ ബറോ ഇന്റര്‍നാഷണല്‍ ലിമിറ്റഡ് എന്നിവ ചേര്‍ന്നാണ് എയര്‍ ഷോ സംഘിപ്പിക്കുന്നത്. ലോകത്തെ മികച്ച 11 എയറോസ്പേസ് കമ്പനികള്‍ എയര്‍ ഷോയില്‍ പങ്കെടുക്കുന്നു.

ദേശീയ, അന്താരാഷ്ട്ര ഫ്‌ളയിംഗ് ടീമുകള്‍ അണിനിരക്കുന്ന അഞ്ച് മണിക്കൂര്‍ നീളുന്ന ഫല്‍യിംഗ് ഡിസ്പ്ലേ എയര്‍ ഷോയുടെ പ്രത്യേക ആകര്‍ഷണമാണ്. ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആര്‍ഒ, യുഎഇ സ്‌പേസ് ഏജന്‍സി, റോസ്‌കോസ്‌മോസ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സാറ്റലൈറ്റ് സസ്റ്റംസ് തുടങ്ങിയവയും പങ്കെടുക്കുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x