
ലണ്ടന്‍: വാഹനമോടിക്കുന്നതിനിടയില്‍ മൊബൈല്‍ ഉപയോഗിക്കുക, അമിതവേഗത, ടെയില്‍ഗേറ്റിംഗ്, തുടങ്ങിയ ട്രാഫിക് നിയമലംഘനങ്ങള്‍ നടത്തുന്നവരെ പിടികൂടാനായി പോലീസ് പുതിയ ക്യാമറയുമായി രംഗത്തെത്തുന്നു. ദി ലോംഗ് റേഞ്ചര്‍ എന്ന പേരിലുള്ള സൂപ്പര്‍ സ്ട്രെംഗ്ത് ക്യാമറയാണിത്. അമിതവേഗതയില്‍ വാഹനം ഓടിക്കുന്നവരെ ഈ ക്യാമറയിലൂടെ എളുപ്പം പിടികൂടാന്‍ സാധിക്കും. സ്പീഡ് ഗണ്ണുകളിലൂടെ കാറുകള്‍ എത്ര വേഗതയിലാണ് വരുന്നതെന്ന് അറിയാന്‍ സാധിക്കുന്നതോടൊപ്പം കാറിനകത്തുള്ളവരുടെ ക്ലിയറായ വീഡിയോ ഫൂട്ടേജുകളും സ്റ്റില്‍ ഫോട്ടോഗ്രാഫുകളും ലഭിക്കും.
വണ്ടിയോടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാരെ ഒരു മൈല്‍ അകലത്ത് നിന്ന് പോലും തിരിച്ചറിയാന്‍ സാധിക്കുന്ന ക്യാമറ കൂടിയാണിത്. ഗ്ലൗസെസ്റ്റെര്‍ഷെയറിലെ പോലീസാണ് ഈ സംവിധാനം പരീക്ഷണമെന്നോണം നടപ്പിലാക്കിയിരിക്കുന്നത്. കാറിനകത്തിരിക്കുന്നവരുടെ രൂപം ഒരു മൈല്‍ അകലത്ത് നിന്ന് പോലും ഈ ക്യാമറയിലൂടെ അനായാസം തിരിച്ചറിയാന്‍ സാധിക്കും.
ഗ്ലൗസെസ്റ്റെര്‍ഷെയറിനെയും വില്‍റ്റ്ഷെയറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന എ 417, എ 419 റൂട്ടിലും എം 4ലും എം5ലും തമമില്‍ ബന്ധിപ്പിക്കുന്ന റൂട്ടിലുമാണിത് നടപ്പിലാക്കുന്നത്. പീക്ക് ടൈമില്‍ ഈ റൂട്ടുകളില്‍ 35,000 വാഹനങ്ങള്‍ വരെ കടന്ന് പോകാറുണ്ട്. ഇത് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്ന സ്ഥലവുമാണിത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.