
മനാമ: നോര്‍ക്ക തിരിച്ചറിയല്‍ കാര്‍ഡിനുള്ള റജിസ്ട്രേഷന്‍ അപേക്ഷ ബഹ്റൈന്‍ മലയാളി പ്രവാസികള്‍ക്ക് ഓണ്‍ലൈനിലൂടെ സമര്‍പ്പിക്കാനുള്ള സൗകര്യം ബഹ്റൈന്‍ കേരളീയ സമാജത്തില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് ഓഫിസില്‍ തുടര്‍ന്നു വരുന്നതായി അധികൃതര്‍ അറിയിച്ചു.
നോര്‍ക്ക കാര്‍ഡ് ആവശ്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആറുമാസം എങ്കിലും വീസ കാലാവധിയുള്ള പാസ്പോര്‍ട്ടിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പിയും (ഫ്രണ്ട് പേജ്, ലാസ്റ്റ് പേജ്, വീസ പേജ്) ഒരു ഫോട്ടോയും ലഭ്യമാക്കണം. ഫോട്ടോ കോപ്പി എടുക്കുന്നതിനുളള സൗകര്യം നോര്‍ക്ക ഹെല്‍പ് ഡെസ്‌കില്‍ ഉണ്ടായിരിക്കും.
എല്ലാ ദിവസവും രാത്രി 7.30 മുതല്‍ 9 വരെയും അവധി ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 9 വരെയും സമാജം നോര്‍ക്ക ഹെല്‍പ് ഡസ്‌ക് ഓഫിസ് തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ മലയാളികള്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഫോണ്‍: 33750999, 35320667.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.