
ദുബായ്: ദുബായില്‍ നിയമം ലംഘിച്ച് താമസിക്കുന്നവരില്‍ മലയാളികളുടെ എണ്ണം കുറവാണെന്ന് താമസ-കുടിയേറ്റവകുപ്പ്. അതുകൊണ്ട് തന്നെ മറ്റ് രാജ്യക്കാരെ അപേക്ഷിച്ച് പൊതുമാപ്പില്‍ മടങ്ങേണ്ട സാഹചര്യമുള്ള ഇന്ത്യക്കാരുടെ എണ്ണം നാമമാത്രമാണെന്നും അധികൃതര്‍ വ്യക്തമാക്കി.
പൊതുമാപ്പ് ഒരുമാസം ദീര്‍ഘിച്ച സാഹചര്യത്തില്‍ വീണ്ടും നീട്ടാനുള്ളള സാധ്യത കുറവാണെന്ന് ജി.ഡി.എഫ്.ആര്.എ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയം സുചന നല്കി. താമസ-കുടിയേറ്റ നിയമം ലംഘിച്ച് ദുബായില്‍ കഴിയുന്ന കുടുംബങ്ങളുടെ പ്രശ്നം മാനവികതയുടെ അടിസ്ഥാനത്തില്‍ തന്നെ പരിഗണിക്കുമെന്നും അവര്‍ക്ക് പരമാവധി നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഒരുക്കുമെന്നും മേജര്‍ ജനറല്‍ വ്യക്തിമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.