Currency

ബാങ്കുകളില്‍ എമിറേറ്റ്‌സ് ഐഡി നല്‍കി രേഖകള്‍ കൃത്യമാക്കണം

സ്വന്തം ലേഖകന്‍Saturday, November 24, 2018 6:28 pm

ദുബായ്: അടുത്തവര്‍ഷം ഫെബ്രുവരി 28ന് മുമ്പ് എമിറേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് ബാങ്കുകളില്‍ സമര്‍പ്പിച്ച് രേഖകള്‍ മുഴുവന്‍ കൃത്യമാക്കണമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അധികൃതര്‍. ഇങ്ങനെ ചെയ്യാത്തപക്ഷം ഫെബ്രുവരി 28നു ശേഷം എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ച് പണം പിന്‍വലിക്കുന്നത് ഉള്‍പ്പടെ തടസ്സപ്പെടുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ബാങ്കുകളില്‍ നല്‍കിയിരിക്കുന്ന രേഖകളിലെ വിവരങ്ങള്‍ കൃത്യമാക്കേണ്ടത് ഒരോ ഇടപാടുകാരന്റെയും ഉത്തരവാദിത്തമാണ്. മുന്‍പും ഇതുപോലെ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത്തവണയാണ് സമയപരിധി കര്‍ക്കശമാക്കിയിരിക്കുന്നത്. എടിഎം ഉപയോഗിക്കാന്‍ കഴിയാത്തതിനു പിന്നാലെ ബാങ്കുകളില്‍ നിന്ന് ഒരിടപാടും നടത്താന്‍ കഴിയാതാകുന്ന സാഹചര്യവും വരും. എങ്കിലും എടിഎം ഇടപാട് താല്‍ക്കാലികമായി തടയുന്ന ഉടന്‍ തന്നെ മറ്റ് ഇടപാടുകളും പ്രാരംഭ ഘട്ടത്തില്‍ തടയില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x