
ദുബായ്: യു.എ.ഇയില്‍ ദീര്‍ഘകാലത്തേക്കുള്ള പുതിയ താമസവിസ അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് 100 ശതമാനം ഉടസ്ഥതയില്‍ കമ്പനി തുടങ്ങാന്‍ അനുവദിക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.
താമസ, കുടിയേറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ക്കാണ് യു.എ.ഇ മന്ത്രിസഭാ യോഗം അനുമതി നല്‍കിയത്. വിവിധ മേഖലകളിലെ വിദഗ്ധര്‍ക്ക് ദീര്‍ഘകാല റെസിഡന്‍സ് വിസ നല്‍കാനുള്ള അനുമതിയാണ് ഇതില്‍ പ്രധാനം. ഈ വര്‍ഷാവസാനത്തോടെ ദീര്‍ഘകാല വിസ അനുവദിക്കുമെന്ന് നേരത്തെ യു.എ.ഇ അറിയിച്ചിരുന്നു. നിലവില്‍ രണ്ടും മൂന്നും വര്‍ഷമാണ് യു.എ.ഇയിലെ വിസാ കാലാവധി.
കോര്‍പറേറ്റ് നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയ പ്രഫഷണലുകള്‍ക്കും അവരുടെ കുടുംബത്തിനുമാണ് ദീര്‍ഘകാല താമസ വിസ അനുവദിക്കുക. ഗ്രേഡ് എ നിലവാരത്തിലുള്ള വിദ്യാര്‍ഥികള്‍ക്കും ദീര്‍ഘകാല വിസ അനുവദിക്കും. മികവ് പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കളുടെ സ്‌പോര്‍ണസര്‍ഷിപ്പില്ലാതെ രാജ്യത്ത് പഠനം തുടരാന്‍ അവസരമൊരുക്കുകയാണ് ലക്ഷ്യം.
അന്താരാഷ്ട്ര നിക്ഷേപകര്‍ക്ക് യു.എ.ഇയില്‍ 100 ശതമാനം ഉടമസ്ഥതയില്‍ സ്ഥാപനം തുടങ്ങാനും അനുമതി നല്‍കും. മന്ത്രിസഭയുടെ അനുമതി ലഭിച്ചതോടെ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഉടന്‍ പ്രയോഗത്തില്‍ വരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.