Currency

കനത്ത മഞ്ഞുവീഴ്ച, ശീതക്കാറ്റ്; അമേരിക്കയില്‍ വിമാനങ്ങള്‍ റദ്ദാക്കി

സ്വന്തം ലേഖകന്‍Tuesday, November 27, 2018 1:52 pm

ഷിക്കാഗോ: അമേരിക്കയുടെ മിഡ് വെസ്റ്റ് മേഖല ശീതക്കാറ്റില്‍ തണുത്തു വിറയ്ക്കുന്നു. ഇതിനു പുറമേയുള്ള മഞ്ഞുവീഴ്ച കൂടിയായതോടെ നൂറുകണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നു. പല പ്രധാന ഹൈവേകളും അടച്ചിട്ടിരിക്കുകയാണ്. ഷിക്കാഗോയിലെ ഒ ഹയര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ശരാശരി ഡിപ്പാര്‍ച്ചര്‍ താമസം 77 മിനിറ്റാണെന്ന് ഷിക്കാഗോ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഏവിയേഷന്‍ അറിയിച്ചു.

രാജ്യത്തിന്റെ വിവധ ഭാഗങ്ങളിലായി 350 ലധികം വിമാന സര്‍വീസുകള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയതായി ഫ്ളൈറ്റ് അവയര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. ഷിക്കാഗോയില്‍ 30 സെന്റിമീറ്ററിലധികം മഞ്ഞുവീഴ്ചയുണ്ടായി. നബ്രാസ്‌ക, കാന്‍സസ്, മിസൗറി, അയോവ തുടങ്ങിയ സംസ്ഥാനങ്ങളും അതിശൈത്യത്തിന്റെ പിടിയിലായി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x