Currency

യുഎഇ സ്മരണ ദിനാചാരണം; അവധി ഇല്ലെന്നു ഔദ്യോഗിക അറിയിപ്പ്

സ്വന്തം ലേഖകന്‍Wednesday, November 28, 2018 12:08 pm

ദുബായ്: യുഎഇയിലെ സ്മരണദിനാചരണ (രക്ഷസാക്ഷി ദിനം)മായി പ്രഖ്യാപിച്ച നവംബര്‍ 29 ന് അവധി ഇല്ലെന്ന് ഔദ്യോഗിക അറിയിപ്പ്. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അറിയിപ്പില്‍ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കുന്നു. നവംബര്‍ 30 ഇത്തവണ വെള്ളിയാഴ്ച ആയതുകൊണ്ടാണ് ദിനാചരണം നവംബര്‍ 29 വ്യാഴാഴ്ചയിലേക്ക് മാറ്റിയത്.

രാജ്യത്തെ വിവിധ മന്ത്രാലയങ്ങളിലും സ്ഥാപനങ്ങളിലും നവംബര്‍ 29ന് സ്മരണദിനാചരണം നടക്കുമെന്നാണ് മന്ത്രിസഭയുടെ അറിയിപ്പില്‍ പറയുന്നത്. ദിനാചരണം മാറ്റിയപ്പോള്‍ വ്യാഴാഴ്ച അവധിയായിരിക്കുമെന്ന് യുഎഇയിലെ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ അവധിയില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ഔദ്യോഗിക അറിയിപ്പ്.

യുഎഇക്ക് വേണ്ടി ജീവന്‍ നല്‍കിയ സൈനികരുടെ ത്യാഗത്തോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും നവംബര്‍ 30 സ്മരണ ദിനമായി യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x