Currency

കുറ്റവാളികളെയും നിയമലംഘകരെയും തിരിച്ചറിയാന്‍ കഴിയുന്ന കാറുമായി ദുബായ് പോലീസ്

സ്വന്തം ലേഖകന്‍Wednesday, November 28, 2018 12:37 pm

ദുബായ്: കുറ്റവാളികളെയും ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങളെയും പിടികൂടുന്ന കാറുമായി ദുബായ് പോലീസ്. കുറ്റവാളികളെ മനസിലാക്കാനും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരെ തിരിച്ചറിയാനും ശേഷിയുള്ള ആള്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമാണ് ‘ഗിയാത്’ എന്ന പേര് നല്‍കിയിരിക്കുന്ന ഈ കാറിലുള്ളത്. ഗിയാതിന്റെ മുകളിലും മറ്റ് ഭാഗങ്ങളിലുമായി നല്‍കിയിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ആളുകളെയും വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകളും സ്‌കാന്‍ ചെയ്ത ശേഷം ഈ വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കും.

ആളുകളുടെ കണ്ണുകള്‍ പോലും സ്‌കാന്‍ ചെയ്യാന്‍ ശേഷിയുള്ള ക്യാമറയാണ് ഇതില്‍ ഒരുക്കിയിട്ടുള്ളത്. ഇതുവഴി അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെയും പിടികൂടാന്‍ സാധിക്കും. കണ്‍ട്രോള്‍ റൂം മുഖേന ആളുകളുടെയും വാഹനങ്ങളുടെയും വിവരങ്ങളും ശേഖരിക്കാന്‍ സാധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x