Currency

കസ്റ്റംസ് ക്ലിയറസിനായി അപേക്ഷയോടൊപ്പം ഇനി രണ്ട് രേഖകള്‍ നല്‍കിയാല്‍ മതി

സ്വന്തം ലേഖകന്‍Thursday, November 29, 2018 3:50 pm

മനാമ: ചരക്കുകള്‍ കസറ്റംസ് ക്ലിയറന്‍സ് ചെയ്യുന്നതിനായി അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകളെക്കുറിച്ച് ഉത്തരവിറക്കി അധികൃതര്‍. ചരക്ക് ഇറക്കുമതി ചെയ്യുമ്പോഴും കയറ്റുമതി ചെയ്യുമ്പോഴും ക്ലിയറന്‍സിനായി കസ്റ്റംസ് രേഖയോടൊപ്പം ഷിപ്പിങ് ബില്ലും ഇന്‍വോയിസുമാണ് നല്‍കേണ്ടത്.

സ്വതന്ത്ര വ്യാപാരക്കരാറനുസരിച്ച് കസറ്റംസ് ഫീ ഇളവ് വേണ്ട സന്ദര്‍ഭത്തിലും, ചരക്കോ ഉല്‍പന്നങ്ങളോ നിര്‍മിച്ച സ്ഥലം കൃത്യമായി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ലെങ്കിലും ചരക്ക് നിര്‍മിച്ച സ്ഥലത്തെക്കുറിച്ച് സംശയമുണ്ടാകുന്ന സാഹചര്യത്തിലും സര്‍ട്ടിഫിക്കറ്റ് ഓഫ് ഒറിജിന്‍ നല്‍കേണ്ടി വരും. കസറ്റംസ് ക്ലിയറന്‍സ് എളുപ്പത്തിലും വേഗത്തിലുമാക്കാനുദ്ദേശിച്ചാണ് പുതിയ നിയമം കൊണ്ടുവന്നിട്ടുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x