Currency

നിയമനങ്ങളിലെ വിവേചനം; അമേരിക്കന്‍ കോടതിയില്‍ ടി.സി.എസിന് അനുകൂല വിധി

സ്വന്തം ലേഖകന്‍Friday, November 30, 2018 1:16 pm

ഓക്ലാന്‍ഡ് (കാലിഫോര്‍ണിയ): ഇന്ത്യയിലെ ഏറ്റവും വലിയസോഫ്റ്റ്വെയര്‍ കമ്പനിയായ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് (ടി.സി.എസ്) അമേരിക്കന്‍ കോടതിയില്‍ അനുകൂല വിധി. കമ്പനിയുടെ അമേരിക്കയിലെ കേന്ദ്രങ്ങളില്‍ നടത്തുന്ന നിയമനങ്ങളില്‍ ദക്ഷിണേഷ്യക്കാരല്ലാത്തവരോട് വിവേചനം കാണിക്കുന്നുവെന്ന് ആക്ഷേപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് യു.എസ് കോടതി കമ്പനിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചത്.

സ്ഥാപിത താല്‍പര്യങ്ങളോടെ വംശീയതയോ, ദേശീയതയോ നോക്കി നിയമനം നത്തുന്ന രീതി ടി.സി.എസ് അവലംബിക്കുന്നില്ലെന്ന് ഒമ്പതംഗ ജൂറി ഏകകണ്ഠമായി വിധിക്കുകയായിരുന്നു. കമ്പനിയില്‍ നിന്ന് പുറത്താക്കപ്പെട്ട മൂന്ന് അമേരിക്കന്‍ ജീവനക്കരാണ് വിവേചനം ആരോപിച്ച് കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x