Currency

ദേശീയ ദിനാഘോഷം; യുഎഇയെ അണിയിച്ചൊരുക്കുന്നത് മലയാളി സഹോദരങ്ങള്‍

സ്വന്തം ലേഖകന്‍Friday, November 30, 2018 1:22 pm

ദുബായ്: ദേശീയ ദിനാഘോഷത്തില്‍ യുഎഇയെ അണിയിച്ചൊരുക്കുന്നത് മലയാളി സഹോദരങ്ങള്‍. ഗുരുവായൂര്‍ മുതുവട്ടൂര്‍ സ്വദേശി യൂസഫ് കരിക്കയിലും സഹോദരങ്ങളായ സലാം, കബീര്‍ എന്നിവരും ചേര്‍ന്നാണ് പിറന്നാള്‍ ആഘോഷിക്കുന്ന യുഎഇയെ നിറമുള്ളതാക്കുന്നത്.

ബഹുനില കെട്ടിടങ്ങളെയും ദേശീയ പതാകയുടെ ചതുര്‍വര്‍ണത്തില്‍ പൊതിയുകയും പാര്‍ക്കുകളെയും തെരുവുകളെയും വര്‍ണവെളിച്ചംകൊണ്ട് ആഘോഷത്തിന് വശ്യസൗന്ദ്യരം സമ്മാനിക്കുകയാണ് ഈ മലയാളി സഹോദരങ്ങള്‍.

36 വര്‍ഷം മുന്‍പ് ഇലക്ട്രിക്കല്‍ ജോലിക്കായി യുഎഇയിലെത്തിയ യൂസഫ് ദീപാലങ്കാരത്തിലേക്ക് ചുവടുമാറ്റിയത് വഴിത്തിരിവായി. അബുദാബി ചേംബര്‍ ഓഫ് കോമേഴ്‌സ് കെട്ടിടം അലങ്കരിച്ചായിരുന്ന തുടക്കം. തുടര്‍ച്ചയായി 29ാം വര്‍ഷവും അബുദാബി ചേംബര്‍ ഓഫിസ് കെട്ടിടം അലങ്കരിക്കുന്നതും യൂസഫിന്റെ ലൈറ്റ് ടവര്‍ ഇല്യൂമിനേഷന്‍സാണ്. 60 മീറ്റര്‍ നീളത്തിലുള്ള വലിയ സ്‌ക്രീനിലാണ് ചേംബര്‍ ഓഫ് കൊമേഴ്‌സിലെ അലങ്കാരപ്പണികള്‍ ചെയ്തിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x