Currency

ബഹ്‌റൈനില്‍ വാറ്റ് ജനുവരി ഒന്ന് മുതല്‍

സ്വന്തം ലേഖകന്‍Saturday, December 1, 2018 3:01 pm

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ ജനുവരി 1 മുതല്‍ തന്നെ മൂല്യവര്‍ധിത നികുതി- വാറ്റ് നടപ്പിലാക്കുവാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. 94 ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റില്‍ നിന്ന് ഒഴിവാക്കും.

അഞ്ചു മില്യന്‍ ദിനാര്‍ വാര്‍ഷിക വിറ്റുവരവുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തില്‍ മൂല്യവര്‍ധിത നികുതിയുടെ പരിധിയില്‍ വരുക. ഇത് രാജ്യത്തെ ചെറുകിട കച്ചവടക്കാര്‍ക്ക് ആശ്വാസകരമാകും. നാഷണല്‍ ബ്യൂറോ ഫോര്‍ ടാക്‌സേഷന്‍-എന്‍.ബി.ടിയിലാണ് കമ്പനികള്‍ തങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ അറിയിക്കേണ്ടത്.

അതേസമയം 94 അടിസ്ഥാന ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാറ്റ് നടപ്പിലാക്കുന്നതിനുള്ള ജി.സി.സി രാഷ്ട്രങ്ങളുടെ ഏകീകൃത ഗള്‍ഫ് കരാര്‍ ബഹ്‌റൈന്‍ അംഗീകരിച്ചതിന്റെ ചുവട് പിടിച്ചാണ് ബഹ്‌റൈനിലും വാറ്റ് നടപ്പിലാക്കുന്നത്.

വാറ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയാന്‍ ഹോട്ട് ലൈന്‍ നമ്പറായ 80008001 എന്ന നമ്പറിലോ vat@mof.gov.bh എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x