
ഓസ്ട്രേലിയ: ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യന്‍ പിആര്‍ അപേക്ഷകര്‍ വിവാഹത്തട്ടിപ്പുകളില് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി ഇന്ത്യയിലെ ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷനന്. സിഡ്നി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വ്യാജ വിവാഹത്തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഈ മാസം ആദ്യം പുറത്ത് വന്നതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കമ്മീഷന് താക്കീത് നല്‍കിയിരിക്കുന്നത്.
തട്ടിപ്പിന്റെ കേന്ദ്രബിന്ദുവായി പ്രവര്‍ത്തിച്ചിരുന്ന 32 കാരനായ ഒരു ഇന്ത്യക്കാരനെ എബിഎഫ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 164 വിസ അപേക്ഷകരുടെ പാര്‍ട്ണര്‍ വിസഅപേക്ഷകള് നിരസിക്കുന്നതിന് കാരണമായിത്തീരുകയും ചെയ്തിരുന്നു. ഈ അപേക്ഷകര്‍ വ്യാജ വിവാഹസംഘവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരുടെ അപേക്ഷകള്‍ നിരസിക്കപ്പെട്ടത്.
ഈ അപേക്ഷകര്‍ക്കാര്‍ക്കും ഓസ്ട്രേലിയന്‍ പിആര്‍ ലഭിക്കാന്‍ യാതൊരു അര്‍ഹതയുമില്ലെന്നാണ് ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന് പറയുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.