
ദുബായ്: ദുബായില്‍ ഇനി ഷോപ്പിങ് ഉത്സവങ്ങളാണ് വരാനിരിക്കുന്നത്. ഷോപ്പിങ് പ്രേമികള്‍ കാത്തിരിക്കുന്ന ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ ഡിസംബര്‍ 26ന് ആരംഭിക്കും. 3200 ഔട്ട്ലെറ്റുകളിലായി 700 ബ്രാന്‍ഡുകള്‍ പങ്കാളികളാകുന്ന ഡിഎസ്എഫില്‍ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് 25 മുതല്‍ 75 ശതമാനം വരെ വിലക്കുറവാണ് ലഭ്യമാവുക.
ഫെസ്റ്റിവലിന്റെ ഓഫറുകള്‍ക്ക് പുറമെ 12 മണിക്കൂര്‍ മാത്രം നീണ്ടുനില്‍ക്കുന്ന സൂപ്പര്‍ സെയിലോടുകൂടിയായിരിക്കും ഇത്തവണ ഡിഎസ്എഫ് ആരംഭിക്കുന്നത്. 90 ശതമാനം വരെ ഡിസ്കൗണ്ടാണ് ഈ സൂപ്പര്‍ സെയിലില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ 26ന് ഉച്ചമുതല്‍ അര്‍ദ്ധരാത്രി വരെ മാള്‍ ഓഫ് എമിറേറ്റ്സിലും അഞ്ച് സിറ്റി സെന്ററുകളിലുമായിരിക്കും സൂപ്പര്‍ സെയില്‍ നടക്കുന്നത്.
ഡിസംബര്‍ 27 മുതല്‍ എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും പ്രത്യേക ഓഫറുകളും ലഭിക്കും. വാരാന്ത്യങ്ങളില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വ്യാപാരം സ്റ്റോക്ക് തീരുന്നത് വരെ തുടരും. ദിവസവുമുള്ള നറുക്കെടുപ്പുകള്‍ക്ക് പുറമെ ഒട്ടനവധി സമ്മാനങ്ങളും ഷോപ്പിങ് പ്രേമികളെ കാത്തിരിക്കുന്നു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.