
ദുബായ്: ദുബായില്‍ എത്തുന്ന വിദേശ സന്ദര്‍ശകരില്‍ കൂടുതല്‍ ഇന്ത്യക്കാരെന്ന് ടൂറിസം വകുപ്പിന്റെ കണക്കുകള്‍. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ അനുസരിച്ച് ഈ വര്‍ഷം 1.15 കോടി സന്ദര്‍ശകരാണ് ദുബായില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷത്തെപ്പോലെ ഇക്കുറിയും ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയിരിക്കുന്നത് ഇന്ത്യയില്‍ നിന്നാണ്. രണ്ടാം സ്ഥാനത്ത് സൗദി അറേബ്യയും മൂന്നാം സ്ഥാനത്ത് യു.കെ.യുമാണ്. റഷ്യ, ചൈന, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയായിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ യു.എ.ഇ. നടപ്പാക്കിയ വിസ ഓണ്‍ അറൈവല്‍ സംവിധാനം അടക്കമുള്ള പരിഷ്‌കരണങ്ങളാണ് ഈ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാന്‍ സഹായമായത്. സന്ദര്‍ശക വിസ തുടങ്ങിയവ എളുപ്പമാക്കിയതും ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ നടപ്പാക്കിയതും ഇന്ത്യന്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.