
മനാമ: ബഹ്റൈന്‍ ദേശീയ ദിനത്തിന്റെ ഭാഗമായി സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 16ന് ഞായറാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആദിലിയ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്. ഫ്രണ്ട്സ് ഓഫ് ബഹ്റൈനും, ഡിസ്കവര് ഇസ്ലാമും സംയുക്തമായി മനാമ അല്‍ ഹിലാല്‍ മെഡിക്കല്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
ക്യാമ്പില്‍ കിഡ്നി പ്രൊഫൈല്‍, ലിവര്‍ പ്രൊഫൈല്‍, കൊളെസ്ട്രോള്‍, ബ്ലഡ് പ്രഷര്‍, ബ്ലഡ് ഷുഗര്‍ എന്നിവ അറിയുന്ന രക്ത പരിശോധനയും കൂടാതെ പീഡിയാട്രിക്സ്, ഓര്‍ത്തോപീഡിക്സ്, യൂറോളജി, ന്യൂറോളജി, ഓഫ്താല്മോളജി, ഇ.എന്‍.ടി, ഗൈനക്കോളജി, കാര്‍ഡിയോളജി, ജനറല്‍ മെഡിസിന് എന്നീ വിഭാഗങ്ങളില്‍ ഉള്ള വിദഗ്ധ ഡോക്ടര്‍മാരുടെ ചികിത്സ സൗജന്യമായി ഉണ്ടായിരിക്കുന്നതാണ്.
ആദ്യം രെജിസ്റ്റര്‍ ചെയ്യുന്ന രണ്ടായിരത്തോളം ആളുകള്‍ക്കാണ് ക്യാമ്പിന്റെ സേവനം ലഭ്യമാകുക. https://bit.ly/2LcLEti എന്ന ലിങ്കിലൂടെയും, ക്യാമ്പ് ദിവസം രാവിലെ ഹോസ്പിറ്റലിലും രജിസ്റ്റര്‍ ചെയ്യാവുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.