Currency

ദേശീയ ദിനത്തില്‍ വിസ്മയം തീര്‍ത്ത് ബഹ്‌റൈന്‍

സ്വന്തം ലേഖകന്‍Monday, December 17, 2018 12:45 pm

ബഹ്‌റൈന്‍: ബഹ്‌റൈന്റെ നാല്‍പത്തിയേഴാമത് ദേശീയ ദിനവും രാജാവിന്റെ സ്ഥാനാരോഹണത്തിന്റെ പത്തൊന്‍പതാമത് വാര്‍ഷിക ദിനവും ബഹ്‌റൈന്‍ വിപുലമായി ആഘോഷിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ, കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ എന്നിവര്‍ ആഘോഷച്ചടങ്ങുകളില്‍ പങ്കെടുത്തു. ബഹ്‌റൈന്‍ ജനതക്ക് ഭരണാധികാരികള്‍ ദേശീയദിനാശംസകള്‍ നേര്‍ന്നു.

വിപുലമായ രീതിയിലുള്ള ആഘോഷ പരിപാടികളാണ് സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെയും വിവിധ ഗവര്‍ണറേറ്റുകളുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചത്. ബഹ്‌റൈന്‍ ഇന്റര്‍ര്‍നാഷണല്‍ സര്‍ക്യൂട്ടിലും ബഹ്‌റൈന്‍ കള്‍ച്ചറല്‍ സെന്ററിലുമായിരുന്നു മുഖ്യ പരിപാടികള്‍. ദേശീയ പതാകയും ചുവപ്പും വെളുപ്പും വര്‍ണങ്ങളിലുള്ള തോരണങ്ങളും കൊണ്ട് അലങ്കരിച്ച വാഹനങ്ങളുടെ കാഴ്ചകളായിരുന്നു രാവിലെ മുതല്‍ പ്രധാന പാതകളിലെല്ലാം. ദേശീയദിനാഘോഷം പ്രമാണിച്ച് രണ്ട് ദിവസത്തേക്ക് രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ ആഘോഷപരിപാടികള്‍ നാളെയും തുടരും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x