
ദുബായ്: വ്യാജ പാസ്പോര്‍ട്ടുമായി യാത്രചെയ്യാന്‍ ശ്രമിക്കവെ ദുബായില്‍ ഈ വര്‍ഷം ആയിരത്തി മുപ്പത്തിനാല് പേര് പിടിയിലായി. വ്യാജരേഖ തിരിച്ചറിയാന്‍ സഹായിക്കുന്ന അത്യാധുനിക സംവിധാനങ്ങളാണ് ഇവരെ കുടുക്കിയത്. ഏത് രാജ്യത്തിന്റെ വ്യാജ പാസ്പോര്‍ട്ട് ആയാലും ദുബായില്‍ അവ പിടിക്കപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
ദുബായ് എമിഗ്രേഷന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോക്യുമെന്റ് എക്സാമിനേഷന് സെന്ററാണ് വ്യാജ രേഖകളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നതെന്ന് ജി.ഡി.എഫ്.ആര്.എ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍മറി ചൂണ്ടിക്കാട്ടി. മുഴുവന്‍ രാജ്യങ്ങളുടെയും പാസ്പോര്‍ട്ട് ഡാറ്റാബേസ് ഈ കേന്ദ്രത്തില്‍ ലഭ്യമായിരിക്കും. പാസ്പോര്‍ട്ട് മാത്രമല്ല വ്യാജ റസിഡന്‍സി രേഖകളും, വ്യാജ ലൈസന്‍സുകളും ഇവിടെ തിരിച്ചറിയാനാവും.
വ്യാജ പാസ്പ്പോര്‍ട്ടുകള്‍ തിരിച്ചറിയുവാന്‍ പ്രത്യേകം പരിശീലനം ലഭിച്ച 1700 എമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് കേന്ദ്രത്തില്‍ സേവനം അനുഷ്ടിക്കുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.