Currency

ദുബായില്‍ തെരഞ്ഞെടുക്കപ്പെടുന്ന പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ്

സ്വന്തം ലേഖകന്‍Thursday, December 20, 2018 1:08 pm

ദുബായ്: തെരഞ്ഞെടുക്കപ്പെടുന്ന പ്രവാസികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണം ചെയ്യുമെന്ന് ദുബായ് ഹെല്‍ത്ത് അതോറിറ്റി. സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമായാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ 100 ഇന്‍ഷുറന്‍സ് കാര്‍ഡുകളായിരിക്കും നല്‍കുക. ഇയര്‍ ഓഫ് സായിദ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നായിരിക്കും ഇത് അറിയപ്പെടുന്നത്.

100 ഗുണഭോക്താക്കളെ ഇതിനോടകം തന്നെ തെരഞ്ഞെടുത്തിട്ടുണ്ടെന്നും കൂടുതല്‍ പേരെ പദ്ധതിയിലേക്ക് പരിഗണിക്കുമെന്നും ദുബായ് ഹെല്‍ത്ത് അതോറിറ്റിയുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ അഡൈ്വസര്‍ സലീഹ് അല്‍ ഹാഷ്മി പറഞ്ഞു. സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്നവര്‍ക്കാവും പരിഗണന നല്‍കുക. അത്യാഹിത ചികിത്സകള്‍, പ്രസവം, ശസ്ത്രക്രിയകള്‍, ക്യാന്‍സര്‍ ചികിത്സ തുടങ്ങിയവ ഈ ഇന്‍ഷുറന്‍സ് പാക്കേജില്‍ ലഭ്യമാവും. ഒരു വര്‍ഷം കാലാവധിയുള്ള കാര്‍ഡിന്റെ പരിധി ഒന്നര ലക്ഷം ദിര്‍ഹമാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x