
ഓസ്ട്രേലിയ: ഓസ്ട്രേലിയയില്‍ സഞ്ചാരികളായെത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്. ഒരു വര്‍ഷത്തിനിടെ മാത്രം 20 ശതമാനം വര്‍ധനവുണ്ടായിരിക്കുന്നുവെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ വിസിറ്റര്‍ വിസ പ്രൊസസ് ഓണ്‍ലൈനിലാക്കി മാറ്റിയതാണ് ഇതിന് വഴിയൊരുക്കിയിരിക്കുന്നത്.
2020 ആകുമ്പോഴേക്കും ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം മൂന്ന് ലക്ഷത്തിന് മുകളിലാക്കുകയെന്നതായിരുന്നു ലക്ഷ്യമെന്നും എന്നാല്‍ അത് മൂന്ന് വര്‍ഷം മുമ്പ് തന്നെ, 2017 ഡിസംബറില്‍ സാധിക്കാനായിരിക്കുന്നുവെന്നാണ് ടൂറിസം ഓസ്ട്രേലിയ വെളിപ്പെടുത്തുന്നത്. നിലവില്‍ ഓസ്ട്രേലിയ സന്ദര്‍ശിക്കുന്ന വിസിറ്റര്‍മാരില്‍ എട്ടാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. 2018 മേയില്‍ അവസാനിച്ചിരിക്കുന്ന ഒരു വര്‍ഷത്തിനിടെ ഇന്ത്യയില്‍ നിന്നെത്തിയവര്‍ 3.3 ലക്ഷമാണ്.
അതിന് മുമ്പത്തെ 12 മാസക്കാലയളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇക്കാര്യത്തില്‍ 19 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. മാര്‍ച്ച് 2018ല്‍ അവസാനിച്ച വര്‍ഷത്തില്‍ ഇന്ത്യന്‍ വിസിറ്റര്‍മാര്‍ ഓസ്ട്രേലിയയില്‍ ചെലവഴിച്ചിരുന്നത് 7650 കോടി രൂപ അഥവാ 1.5 ബില്യണ്‍ ഓസ്ട്രേലിയന്‍ ഡോളറായിരുന്നു. അതിന് മുമ്പത്തെ വര്‍ഷത്തേക്കാള്‍ 14 ശതമാനം പെരുപ്പമാണിത് കാണിക്കുന്നതെന്നും ടൂറിസം ഓസ്ട്രേലിയ വ്യക്തമാക്കുന്നു.
വിസ പ്രൊസസിനായി ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ ഇന്ത്യന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യം വര്‍ധിച്ചതാണ് ഈ വര്‍ധനവിന് കാരണമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോം അഫയേര്‍സ് വ്യക്തമാക്കുന്നത്. ഇത് പ്രകാരം ഓസ്ട്രേലിയന്‍ ടൂറിസ്റ്റ് വിസക്ക് ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ സൗകര്യത്തിനനുസരിച്ച് എവിടെ നിന്നും അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഇതിനായി ബയോമെട്രിക്ക് അല്ലെങ്കില്‍ പാസ്പോര്‍ട്ടുകള്‍ നേരിട്ട് സമര്‍പ്പിക്കല്‍ തുടങ്ങിയ നിബന്ധനകളില്ലെന്നതും എളുപ്പമുള്ളതാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.