
ദുബായ്: ദുബായില്‍ കള്ള ടാക്‌സികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഎ തീരുമാനം. അനധികൃതമായി യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 50,000 ദിര്‍ഹം വരെ പിഴ ചുമത്തും. കുറ്റം ആവര്‍ത്തിക്കുന്നവരെ നാടുകടത്തും.
ഈ വര്‍ഷം അവസാനം ഇത്തരം 39 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ഇതില്‍ 6 ഡ്രൈവര്‍മാരെ നാടുകടത്തി. കള്ള ടാക്‌സിക്കാരെ പിടികൂടാന്‍ വിമാനത്താവളം, മാളുകള്‍, മറ്റു പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഊര്‍ജിത പരിശോധനകള്‍ നടത്തുന്നുണ്ട്. ആദ്യമായാണു പിടിയിലാകുന്നതെങ്കില്‍ 20,000 ദിര്‍ഹമാണു പിഴ. ആവര്‍ത്തിച്ചാല്‍ 50,000 ദിര്‍ഹം. വാഹനം പിടിച്ചെടുക്കുകയും ചെയ്യും.
യാത്രക്കാരുടെ സുഗമവും സുരക്ഷിതവുമായ യാത്ര ലക്ഷ്യമിട്ടാണ് കള്ള ടാക്‌സികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. യാത്രക്കാരോടു മോശം പെരുമാറ്റം, അമിതനിരക്ക്, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കല്‍ തുടങ്ങിയവയും കാരണങ്ങളാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.