Currency

പ്രവാസികള്‍ക്കായി പുതിയ ഡിവിഡന്റ് പദ്ധതിയുമായി നോര്‍ക്ക

സ്വന്തം ലേഖകന്‍Monday, December 24, 2018 3:39 pm

ദുബായ്: പ്രവാസികള്‍ക്കായി നോര്‍ക്ക പുതിയ ഡിവിഡന്റ് പദ്ധതി കൊണ്ട് വരുന്നു. അഞ്ച് ലക്ഷം രൂപ നിക്ഷേപിച്ചാല്‍ അയ്യായിരത്തി അഞ്ഞൂറ് രൂപ ഡിവിഡന്റ് നല്‍കുന്നതാണ് പദ്ധതി.

പ്രവാസികള്‍ക്ക് നിരവധി ക്ഷേമ പദ്ധതികള്‍ തയാറാക്കി വരികയാണെന്നും അതില്‍ പ്രധാനപ്പെട്ടതാണ് ഡിവിഡന്റ് പദ്ധതിയെന്നും നോര്‍ക്കയുടെയും കേരള പ്രവാസി ക്ഷേമ നിധി ബോര്‍ഡിന്റെയും ഭാരവാഹികള്‍ ദുബായിയില്‍ അറിയിച്ചു. എല്ലാ ഗള്‍ഫ് രാജ്യങ്ങളിലേക്കുമുള്ള റിക്രൂട്ട്‌മെന്റിന് നോര്‍ക്ക വഴി രേഖകള്‍ അറ്റസ്റ്റ് ചെയ്യാന്‍ സംവിധാനം നിലവില്‍ വന്നിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x