Currency

ദുബായില്‍ ഇനി ടാക്സി സര്‍വീസുകള്‍ അഞ്ചു മിനിറ്റില്‍ ലഭ്യമാകും

സ്വന്തം ലേഖകന്‍Monday, December 24, 2018 3:50 pm

ദുബായ്: ദുബായില്‍ ഇനി മുതല്‍ അഞ്ചു മിനിറ്റില്‍ ടാക്സി സര്‍വീസ് ലഭ്യമാക്കുന്ന കരീം ആപ്പ് പദ്ധതിക്ക് ഉടന്‍ തുടക്കമാകും. ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയും കരീമും ചേര്‍ന്നാണ് അതിനുള്ള സൗകര്യം ഒരുക്കുന്നത്. ഇതു സംബന്ധിച്ച ധാരണാ പത്രത്തില്‍ ഇരു വിഭാഗവും ഒപ്പുവെച്ചു. ആളുകള്‍ക്ക് വേഗത്തില്‍ ടാക്സി സേവനം ലഭ്യമാകാന്‍ കരീമിന്റെ ഇ-ഹെയില്‍ സംവിധാനത്തിന് സാധിക്കുമെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍തായര്‍ അറിയിച്ചു.

ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും ദുബായ് ടാക്സി ബുക്ക് ചെയ്യാന്‍ ഇ-ഹെയ്‌ലിലൂടെ സാധ്യമാകും. ആര്‍.ടി.എ.യ്ക്കു സ്വന്തമായി ഓണ്‍ലൈന്‍ സംവിധാനം ഉണ്ടെങ്കിലും കുറേക്കാലമായി നവീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് മാതര്‍ അല്‍ തായര്‍ ചൂണ്ടിക്കാട്ടി. ലോകത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംവിധാനം വരുന്നത്.

പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഒരേ റൂട്ടില്‍ പോകുന്ന മറ്റ് യാത്രക്കാരോടൊപ്പം ഷെയര്‍ ടാക്സി എന്ന നിലയില്‍ സേവനം ഉപയോഗിക്കാനും സാധിക്കും. ടാക്സി നിരക്കുകളില്‍ മാറ്റമുണ്ടാകുകയില്ലെന്നും അധികൃതര്‍ അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x