Currency

യു.എ.ഇയില്‍ പെട്രോള്‍ ഡീസല്‍ വില വീണ്ടും കുറയും

സ്വന്തം ലേഖകന്‍Friday, December 28, 2018 11:41 am

ദുബായ്: യു.എ.ഇയില്‍ ജനുവരി മാസത്തെ ഇന്ധനവില ഊര്‍ജ മന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും ജനുവരിയില്‍ നിരക്ക് വീണ്ടും കുറയും. യു.എ.ഇ ഇന്ധന വിലനിര്‍ണയ കമ്മിറ്റിയാണ് ഇന്ധന വില പ്രഖ്യാപിച്ചത്.

സൂപ്പര്‍98 പെട്രോള്‍ ലീറ്ററിന് അടുത്തമാസം 2 ദിര്‍ഹമായിരിക്കും നിരക്ക്. രണ്ട് ദിര്‍ഹം 25 ഫില്‍സായിരുന്നു ഡിസംബര്‍ വില. സ്‌പെഷ്യല്‍ 95ന് ലിറ്ററിന് ഒരു ദിര്‍ഹം 89 ഫില്‍സായിരിക്കു. 2.15 ഫില്‍സാണ് ഈ മാസം ഈടാക്കി വരുന്നത്. ഇ പ്ലസ് 91 പെട്രോളിന് ഈ മാസം രണ്ടു ദിര്‍ഹം 5 ഫില്‍സുള്ളത് ജനുവരിയില്‍ ഒരു ദിര്‍ഹം 81 ഫില്‍സായി കുറയും. ഡീസലിനും കാര്യമായ നിരക്കിളവാണ് ജനുവരിയില്‍ ലഭിക്കുക. ഈ മാസം ലീറ്ററിന് 2.61 ഫില്‍സുള്ള ഡീസലിന് ജനുവരിയില്‍ രണ്ട് ദിര്‍ഹം 30 ഫില്‍സ് നല്‍കിയാല്‍ മതി.

തുടര്‍ച്ചയായ മൂന്നാം മാസമാണ് നിരക്കില്‍ കുറവ് ഏര്‍പ്പെടുത്തുന്നത്. ഒക്ടോബറില്‍ ഉയര്‍ന്ന നിരക്ക് ലഭിച്ച എണ്ണക്ക് ഇപ്പോള്‍ റിക്കാര്‍ഡ് വിലയിടിവാണുള്ളത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x