
ദുബായ്: രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട് ഗേറ്റ് വഴി ഈ വര്‍ഷം കടന്നു പോയത് 1.07 കോടി യാത്രക്കാര്‍. സ്മാര്‍ട് ഗേറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം അടുത്ത വര്‍ഷം 30% വര്‍ധിക്കുമെന്നും എമിഗ്രേഷന്‍ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മര്‍റി വ്യക്തമാക്കി. 122 സ്മാര്‍ട് ഗേറ്റുകളാണ് ദുബായിലുള്ളത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബായില്‍ എമിഗ്രേഷന്‍ നടപടികള്‍ക്ക് അതിനൂതന സംവിധാനങ്ങളാണുള്ളത്.
ദുബായ് വഴി പോകുന്ന രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിലും വന്‍വര്‍ധന രേഖപ്പെടുത്തുന്നു. നവംബര്‍ 29 നാണ് ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടത്. 34,757 പേര് യാത്ര ചെയ്തു. അത്യാധുനിക സ്മാര്‍ട് ഗേറ്റുകളാണ് ഇവിടെയുള്ളത്. പാസ്പോര്‍ട്ട്, എമിറേറ്റ്സ് ഐഡി തുടങ്ങിയവ ഉപയോഗിച്ച് ഗേറ്റിലൂടെ കടന്നുപോകാം. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകളില്ലാതെ സ്മാര്‍ട് ടണല്‍ വഴിയും കടന്നു പോകാം.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.