
ദുബായ്: യു.എ.ഇയില്‍ മൂടല്‍മഞ്ഞ് ശക്തമാകാനിരിക്കെ, പ്രധാന ഹൈവേകളില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലിസ്. വേഗത കുറച്ചും മുന്നറിയിപ്പുകള്‍ പരിഗണിച്ചും വേണം വാഹനം ഓടിക്കാനെന്ന് അബൂദാബി, ദുബായ് പൊലിസ് അധികൃതര്‍ മുന്നറിയിപ്പ്നല്‍കി. തണുപ്പിനൊപ്പം യു.എ.ഇയില്‍ മൂടല്‍മഞ്ഞും വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ക്കുള്ള ജാഗ്രതാ മുന്നറിയിപ്പ്.
പുലര്‍ച്ചെ രൂപപ്പെടുന്ന മൂടല്‍മഞ്ഞ് വാഹനം ഓടിക്കുന്നവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. ദൃശ്യപരിധി കുറയുന്ന സാഹചര്യത്തില്‍ അപകട സാധ്യത ഏറെയാണ്. മുന്‍ വര്‍ഷങ്ങളില്‍ നിരവധി വാഹനാപകടങ്ങളാണ് ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാത്രിയിലും ഇപ്പോള്‍ മഞ്ഞുണ്ട്. ഉള്‍പ്രദേശങ്ങളിലും തീരങ്ങളിലും മൂടല്‍മഞ്ഞ് ശക്തമാണ്. ഇലക്ട്രോണിക് ബോര്‍ഡുകളിലെ അറിയിപ്പുകള്‍ ശ്രദ്ധിച്ചു വേഗം കുറച്ചു പോകണമെന്ന്പൊലിസ് അറിയിച്ചു. വരും ദിവസങ്ങളിലും മൂടല്‍മഞ്ഞ് തുടരുമെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നല്‍കി.
യു.എ.ഇയില്‍ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചു ജനങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കുന്ന പൊലീസ് സംവിധാനം മാര്‍ച്ചില്‍ നിലവില്‍ വന്നിട്ടുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.