Currency

കാറുകള്‍ക്കായി ഫാന്‍സി നമ്പറുകള്‍ക്ക് പ്രത്യേക ഇളവുകള്‍

സ്വന്തം ലേഖകന്‍Friday, January 4, 2019 2:33 pm

ദുബായ്: ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി ഫാന്‍സി വാഹന നമ്പറുകള്‍ക്ക് പ്രത്യേക നിരക്കിളവ് ഏര്‍പ്പെടുത്തുന്നു. മൂന്നക്ക നമ്പറുകള്‍ക്ക് 179, 999 ദിര്‍ഹമിന് താഴെയാണ് വില നിശ്ചയിച്ചിട്ടുള്ളത്. വ്യത്യസ്തവും പുതുമയാര്‍ന്നതുമായ നമ്പറുകള്‍ ഉപഭോക്താക്കള്‍ക്ക് ഒരുക്കുന്നതിലൂടെ സംതൃപ്തിയും സന്തോഷവും പ്രദാനം ചെയ്യാന്‍ കഴിയുന്നതൊപ്പം നമ്പറുകള്‍ക്ക് മികച്ച രീതിയിലുള്ള വിലക്കിഴിവ് ഒരുക്കുന്നതോടെ കൂടുതല്‍ ജനപ്രിയമാക്കാന്‍ കഴിയും.

ഉപഭോക്താക്കളുടെ സന്തുഷ്ടി വര്‍ധിപ്പിക്കുന്നതിന് ഉന്നതമായ സേവനങ്ങള്‍ ഒരുക്കുക എന്ന ആര്‍ടിഎയുടെ ലക്ഷ്യങ്ങള്‍ക്ക് കരുത്തുപകരുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് ആര്‍ടിഎക്ക് കീഴിലെ ലൈസന്‍സിംഗ് ഏജന്‍സി വിഭാഗം ഡയറക്ടര്‍ ജമാല്‍ അസ്സാദ പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x