Currency

2 വര്‍ഷം കുവൈത്തില്‍ ഇല്ലെങ്കില്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദാകും

സ്വന്തം ലേഖകന്‍Wednesday, January 9, 2019 2:01 pm

കുവൈത്ത് സിറ്റി: കുവൈത്തിലെ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ 2 വര്‍ഷം സ്വന്തം രാജ്യത്ത് നിന്ന ശേഷം കുവൈത്തില്‍ എത്തിയാല്‍ ഡ്രൈവിങ് ലൈസന്‍സിനായി വീണ്ടും അപേക്ഷിക്കണമെന്ന് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഖാലിദ് അല്‍ ജറാ അല്‍ സബാഹ്. കാലവധിയുള്ള ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ നിലവില്‍ രണ്ടുവര്‍ഷത്തിന് ശേഷമാണ് കുവൈത്തില്‍ തിരികെവരുന്നതെങ്കിലും പുതുതായി ലൈസന്‍സിന് അപേക്ഷിക്കേണ്ടതില്ല.

ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുന്നവരുടെ തസ്തികയും കുറഞ്ഞ ശമ്പളവും സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിന് ആഭ്യന്തരമന്ത്രാലയവും മാന്‍പവര്‍ അതോറിറ്റിയും തമ്മില്‍ ഇ-സംവിധാനം ഉണ്ടാക്കും. ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ സാധുത അറിയുന്നതിന് അപേക്ഷകന്റെ രാജ്യത്തിന്റെ എംബസി, വിദേശകാര്യമന്ത്രാലയം എന്നിവയുടെ സഹായം തേടും. വിദേശി ഡ്രൈവര്‍മാര്‍, മന്‍ദൂബുമാര്‍ (കമ്പനി പ്രതിനിധികള്‍) എന്നിവര്‍ക്ക് നല്‍കിയ ഡ്രൈവിങ് ലൈസന്‍സ് അവര്‍ തസ്തിക മാറുന്നതിനും റസിഡന്‍സി കാലാവധി അവസാനിക്കുന്നതിനും അനുസരിച്ച് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ 16,64000 വിദേശികള്‍ക്ക് കുവൈത്തില്‍ ഡ്രൈവിങ് ലൈസന്‍സുണ്ട്. ലൈസന്‍സുള്ള സ്വദേശികളുടെ എണ്ണം 62,4000 ആണ്. 61,6000 വാഹനങ്ങള്‍ വിദേശികളുടെതാണ്. ഗുരുതര ഗതാഗത നിയമ ലംഘനത്തിന് 15,000 വിദേശികളുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിച്ചിട്ടുണ്ട്. വിദേശികളില്‍ 9,09000 പേര്‍ക്ക് ജനറല്‍ ലൈസന്‍സും 7,30000 പേര്‍ക്ക് പ്രൈവറ്റ് ലൈസന്‍സും 6,200 പേര്‍ക്ക് ബൈക്ക് ലൈസന്‍സുമുണ്ട്. നിര്‍മാണ മെഷിനറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് 18000 വിദേശികള്‍ക്ക് ലൈസന്‍സുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x