
വാഷിങ്ടണ്‍: വൈറ്റ്ഹൗസിലെ ഉന്നത പദവികളിലേക്ക് മൂന്ന് ഇന്ത്യന്‍ വംശജരെ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാമനിര്‍ദേശം ചെയ്തു. ആണവോര്‍ജ ഓഫിസ് അസിസ്റ്റന്റ് സെക്രട്ടറിയായി റിത ബരണ്വാളിനെയും പ്രൈവസി ആന്‍ഡ് സിവില്‍ ലിബര്‍ട്ടീസ് ഓവര്‍സൈറ്റ് ബോര്‍ഡ് അംഗമായി ആദിത്യ ബംസായിയെയും, ട്രഷറി അസിസ്റ്റന്റ് സെക്രട്ടറിയായി ബിമല്‍ പട്ടേലിനെയുമാണ് നാമനിര്‍ദേശം ചെയ്തത്.
സെനറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ നിയമനമാകും. മൂവരെയും ട്രംപ് നേരത്തേ നിര്‍ദേശിച്ചതാണ്. പട്ടിക ബുധനാഴ്ചയാണ് വൈറ്റ്ഹൗസ് സെനറ്റിനു കൈമാറിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.