Currency

ആറ് പുതിയ റൂട്ടുകളില്‍ ആര്‍ടിഎ ബസ് സര്‍വീസ് തുടങ്ങി

സ്വന്തം ലേഖകന്‍Thursday, January 24, 2019 2:49 pm

ദുബായ്: ദുബായില്‍ ആറ് പുതിയ റൂട്ടുകളില്‍ ആര്‍ടിഎ ബസ് സര്‍വീസ് ആരംഭിച്ചു. ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്‍-അജ്മാന്‍ (റൂട്ട് ഇ411), ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്‍-മുഹൈസിന 4 (റൂട്ട് എഫ്02), ഇന്റര്‍നാഷനല്‍ സിറ്റി ഡ്രാഗന്‍ മാര്‍ട്ട്-സിലിക്കോണ്‍ ഒയാസിസ്, ദുബായ് മാള്‍, ബിസിനസ് ബേ വഴി അല്‍ ഖെയ്ല്‍ ഗേറ്റ് 1 (റൂട്ട് 50) എന്നിവയാണ് പ്രധാന സര്‍വീസുകള്‍.

റാഷിദിയ മെട്രോ സ്റ്റേഷന്‍-അല്‍ അവീര്‍ ബസ് ടെര്‍മിനസ് (റൂട്ട് 11ബി), ഇത്തിസലാത്ത് മെട്രോ സ്റ്റേഷന്‍-ഖിസൈസ് ബസ് സ്റ്റേഷന്‍ വഴി ഖവനീജ് 2 അല്‍ ബ്രയാന്‍ ലേബര്‍ ക്യാംപ് (റൂട്ട് 34), ഡാന്യൂബ് മെട്രോ സ്റ്റേഷന്‍-ഡിഡബ്ല്യുസി സ്റ്റാഫ് വില്ലേജ് (റൂട്ട് 56) എന്നിവയാണ് മറ്റു സര്‍വീസുകള്‍. ഇവ വെള്ളിയാഴ്ചകളില്‍ മാത്രമേ ഉണ്ടാകൂ.

ഇബ്ന്‍ ബത്തൂത്ത മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ മക്തൂം വിമാനത്താവളത്തിലേക്കുള്ള റൂട്ട് എഫ് 55 സര്‍വീസുകളുടെ എണ്ണം കൂട്ടുകയും ചെയ്തു. യാത്രക്കാരുടെ സൗകര്യാര്‍ഥം എമിറേറ്റില്‍ വിവിധയിടങ്ങളിലേക്കും ഇതര എമിറേറ്റുകളിലേക്കും കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് ആര്‍ടിഎ പ്ലാനിങ് ആന്‍ഡ് ബിസിനസ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ആദില്‍ ഷക്കിരി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x