
ദുബായ്: ദുബായിലെ ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളില്‍ 73 ശതമാനവും വിദ്യാഭ്യാസ രംഗത്ത് നല്ല നിലവാരമുള്ളവരോ മെച്ചപ്പെട്ടതോ ( ‘good’ quality of education or even better) ആയതായി നോളജ് ആന്റ് ഹ്യൂമന്‍ ഡെവലപ്മെന്റ് അതോറിറ്റി (കെഎച്ച്ഡിഎ) പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
35 ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ 31 എണ്ണവും കെഎച്ച്ഡിഎ 2018-19 വര്‍ഷത്തില്‍ പരിശോധന നടത്തി. ഇതില്‍ 21 സ്കൂളുകള്‍ മികച്ചതോ നല്ലതോ (good or better) ആയി വിലയിരുത്തപ്പെട്ടു.
ഈ സ്കൂളുകളില്‍ ഒരെണ്ണം മികച്ച(outstanding) നിലവാരം പുലര്‍ത്തുന്ന സ്കൂളുകളുടെ വിഭാഗത്തില്‍ സ്ഥാനം പിടിച്ചു. 15 സ്കൂളുകള്‍ നല്ല (good) നിലവാരം പുലര്‍ത്തുന്നവയും അഞ്ച് സ്കൂളുകള്‍ വളരെ നല്ല (very good) നിലവാരം പുലര്‍ത്തുന്നവയും ആണ്. എന്നാല്‍ ഒരു സ്കൂള്‍ മാത്രം നിലവാരത്തിലേക്ക് ഉയര്‍ന്നു വന്നിട്ടില്ല.
ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതായി കാണാന്‍ കഴിയുന്നതായി ദുബായ് സ്കൂള്‍ ഇന്സ്പെക്ഷന് ബ്യൂറോയുടെ സിഇഒ ഫാറ്റ്മാ ബെല്രിഫ് പറഞ്ഞു. ഇത് വരും വര്‍ഷങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ കഴിവിന്റെ പൂര്‍ണതയിലേക്കും മികച്ച നേട്ടങ്ങളിലേക്കും അവരെ എത്തിക്കുമെന്നും ബെല്രിഫ് പറഞ്ഞു.
മൂന്ന് വിദ്യാലയങ്ങള്‍ ഈ വര്‍ഷം സ്കൂള്‍ നിലവാരത്തില്‍ മെച്ചപ്പെട്ടു. ഇതില്‍ രണ്ട് സ്കൂളുകള്‍ സ്വീകാര്യമായ നിലവാരവും നല്ല നിലവാരവും പുലര്‍ത്തുന്നവയാണ്. നിലവാരം പുലര്‍ത്താത്ത ഒരു സ്കൂള്‍ സ്വീകാര്യമായ നിലവാരത്തിലേക്ക് പ്രവര്‍ത്തനം മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
79,113 വിദ്യാര്‍ത്ഥികളാണ് ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ പഠിക്കുന്നത്. 2017-2018 അധ്യയനവര്‍ഷത്തില്‍ 69 ശതമാനം വിദ്യാര്‍ത്ഥികള്‍ ‘നല്ല’ അല്ലെങ്കില്‍ ‘മെച്ചപ്പെട്ട’ നിലവാരം പുലര്‍ത്തുന്ന സ്കൂളുകളിലായിരുന്നു. പത്ത് വര്‍ഷം മുന്‍പ് 2009 ല്‍ ഇത് 45 ശതമാനം ആയിരുന്നു. 75% വിദ്യാര്‍ത്ഥികളും സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്നവരാണ്. 11% സിബിഎസ്ഇയോ ഓപ്ഷനായി കെഎസ്ബിയോ പിന്തുടരുന്നവരാണ്. 10 ശതമാനം സി.ഐ.എസ്ഇ / ഐ.സി.എസ്.ഇ പാഠ്യപദ്ധതി പിന്തുടരുന്നു.
കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളുടെ എണ്ണം 67 ശതമാനം വര്‍ദ്ധിച്ചപ്പോള്‍, വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനവുണ്ടായി.
Schools with ‘good’ or above ratings
Outstanding
>Gems Modern Academy
Very Good
>The Indian High School
>Delhi Private School
>Gems Our Own English High School
>The Millennium School
>Ambassador Kindergarten
Good
>Bilva Indian School
>Amled School
>Primus Private School
>The Indian High School-Branch
>Our Own High School
>JSS International School
>JSS Private School
>Gems Our Own Indian School
>The Kindergarten Starters
>Ambassador School
>Gems New Millennium School
>Springdales School
>The Indian Academy
>Credence High School
>Gems Heritage Indian School
weak
Gulf Model School
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.