Currency

ദുബായില്‍ കഴിഞ്ഞ വര്‍ഷം 33.2 കോടി ദിര്‍ഹത്തിന്റെ വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

സ്വന്തം ലേഖകന്‍Thursday, January 31, 2019 11:24 am

ദുബായ്: ദുബായില്‍ കഴിഞ്ഞ വര്‍ഷം രണ്ട് കോടി വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തുവെന്ന് അധികൃതര്‍ അറിയിച്ചു. ഏകദേശം 33.2 കോടി ദിര്‍ഹം വിലവരുന്നവയാണിവ. മൊബൈല്‍ ഫോണുകള്‍, ഹാന്റ് ബാഗുകള്‍, സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍, സണ്‍ഗ്ലാസുകള്‍, സുഗന്ധ ദ്രവ്യങ്ങള്‍ തുടങ്ങിയവയാണ് പിടിച്ചെടുത്തത്.

കരാമ മാര്‍ക്കറ്റില്‍ നിന്നാണ് ഏറ്റവുമധികം വ്യാജ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുള്ളതെന്നും ദുബായ് ഇക്കണോമിക് ഡെവലപ്‌മെന്റ് വിഭാഗം അറിയിച്ചു. പിടിച്ചെടുത്ത സാധനങ്ങള്‍ നശിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും അധികൃതര്‍ പുറത്തുവിട്ടു. മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളുമാണ് പിടിച്ചെടുത്തവയിലധികവും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x