Currency

യു.എ.ഇ സമ്പദ്ഘടന മികച്ച മുന്നേറ്റം കൈവരിക്കുമെന്ന് ഐ.എം.എഫ്

സ്വന്തം ലേഖകന്‍Sunday, February 3, 2019 3:17 pm

ദുബായ്: യു.എ.ഇ സമ്പദ്ഘടന നടപ്പുവര്‍ഷം മികച്ച മുന്നേറ്റം കൈവരിക്കുമെന്ന് ഐ.എം.എഫിന്റെ വിലയിരുത്തല്‍. സ്വകാര്യ മേഖലയുടെ വലിയ പങ്കാളിത്തവും ഉയര്‍ന്ന വിദേശ നിക്ഷേപവും സമ്പദ്ഘടനക്ക് പുതുജീവന്‍ പകരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

എക്‌സ്‌പോ 2020ന്റെ മുന്നൊരുക്കങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കവെ, അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാമ്പത്തിക പുരോഗതിയുടെ പുതിയ ചരിത്രം രചിക്കാന്‍ യു.എ.ഇക്ക് സാധിക്കും എന്നാണ് ഐ.എം.എഫ് നിഗമനം. പണപ്പെരുപ്പത്തിന്റെ തോത് നന്നെ കുറയും. ബാങ്കുകളുടെ ആസ്തി ഗണ്യമായി ഉയരും. വ്യവസായ രംഗത്ത് കൂടുതല്‍ ഉണര്‍വ് പ്രകടമാക്കും. റിപ്പോര്‍ട്ടില്‍ ഐ.എം.എഫ് ചൂണ്ടിക്കാട്ടി.

നടപ്പു വര്‍ഷം എണ്ണയിതര വരുമാന തോത് 3.9 ശതമാനമായി ഉയരും. അടുത്ത വര്‍ഷമാകട്ടെ, ഇത് 4.2 ശതമാനമായിരിക്കും. മൊത്തം ആഭ്യന്തര ഉല്‍പാദനത്തിലും വലിയ മുന്നേറ്റം നടത്താന്‍ യു.എ.ഇക്ക് സാധിക്കുമെന്നാണ് കണ്ടെത്തല്‍. അബൂദബിയും മറ്റും പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജും ഉണര്‍വിന് ആക്കം കൂട്ടുന്ന ഘടകമാണെന്ന് ഐ.എം.എഫ് റിപ്പോര്‍ട്ട് വ്യക്തമാക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x