Currency

വ്യാജ വിസ; യു.എസില്‍ 129 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

സ്വന്തം ലേഖകന്‍Sunday, February 3, 2019 3:50 pm

വാഷിങ്ടണ്‍: വ്യാജ സര്‍വകലാശലാ വിസ സംഘടിപ്പിച്ച് യു.എസില്‍ എത്തിയ 129 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. യു.എസില്‍ തുടരുന്നതിനായി വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം തേടിയവരാണ് അറസ്റ്റിലായത്. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗമാണ് ഡെട്രോയിറ്റ് ഫാര്‍മിങ്ടണ്‍ ഹില്‍സില്‍ വ്യാജ സര്‍വകലാശാല തുറന്നത്. സ്റ്റുഡന്റ് വിസ തട്ടിപ്പ് നടത്തി യു.എസില്‍ തുടരുന്നവരെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു ഇത്. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിന് പിറകെ സര്‍വകലാശാല അടച്ചുപൂട്ടി.

സര്‍വകലാശാലയില്‍ അഡ്മിഷന്‍ തേടിയ വിദ്യാര്‍ഥികള്‍ക്ക് ഇത് നിയമപ്രകാരമല്ലെന്ന വിവരം അറിയാമായിരുന്നുവെന്ന് യു.എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സമെന്റ് അധികൃതര്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കുറ്റം ചുമത്തുമെന്നും എല്ലാവരെയും നാടുകടത്തുമെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. വിദ്യാര്‍ഥികളെ നിലവില്‍ വീട്ടു തടങ്കിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. വീട് വിട്ട് അവര്‍ക്ക് സഞ്ചരിക്കാനാകില്ല. അവരെ നിരീക്ഷിക്കാനുള്ള സംവിധാനമുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

ഈയാഴ്ച ആദ്യം എട്ട് റിക്രൂട്ടര്‍മാരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെല്ലാം ഇന്ത്യക്കാരോ ഇന്ത്യന്‍ – അമേരിക്കക്കാരോ ആണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിരവധി വിദേശികള്‍ വിദ്യാര്‍ഥികള്‍ എന്ന പേരില്‍ യു.എസില്‍ അനധികൃതമായി തുടരുന്നുണ്ടെന്നും അധികൃതര്‍ അറയിച്ചു. 129 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അറസ്റ്റിലായതിനു പിറകെ യു.എസിലെ ഇന്ത്യന്‍ എംബസ്സി 24 മണിക്കൂര്‍ ഹെല്‍പ്‌ലൈന്‍ തുറന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x