
ദുബായ്: കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന ദുബായ് ആസ്ഥാനമായ ആദ്യ വിമാന കമ്പനിയെന്ന നേട്ടം ഫ്ലൈ ദുബായ്ക്ക്. ഫെബ്രുവരി ഒന്നിനാണ് ആദ്യ വിമാനം കരിപ്പൂരില്‍ പറന്നിറങ്ങിയത്. ആഴ്ചയില്‍ മൂന്ന് ദിവസം ദുബായില്‍ നിന്ന് കരിപ്പൂരിലേക്ക് വിമാനമുണ്ടാകും.
വെള്ളി, തിങ്കള്‍, ബുധന്‍ ദിവസങ്ങളിലാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ 2ല്‍ നിന്ന് കരിപ്പൂരിലേക്ക് ഫ്ലൈ ദുബായ് പറക്കുക. വെള്ളിയാഴ്ച രാത്രി 8.20 ന് ദുബായില്‍ നിന്ന് പുറപ്പെടുന്ന വിമാനം പിറ്റേദിവസം പുലര്‍ച്ചെ 1.45ന് കരിപ്പൂരിലെത്തും എത്തും. ശനിയാഴ്ച പുലര്‍ച്ചെ 3.05നു പുറപ്പെടുന്ന വിമാനം 6.05നാണ് ദുബായില്‍ എത്തുക. മറ്റ് ദിവസങ്ങളിലെ സമയക്രമവും ഇങ്ങനെ തന്നെയാണ്.
13000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ബിസിനസ് ക്ലാസിലാണങ്കില്‍ 54,075 രൂപ മുതല്‍ നല്‍കേണ്ടി വരും. കൊച്ചി, അഹമ്മദാബാദ്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, ലക്നൗ, മുംബൈ എന്നിവിടങ്ങളിലേക്കായിരുന്നു ഇതുവരെ ഫ്ലൈ ദുബായ് സര്‍വീസ് നടത്തിയിരുന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.