Currency

സൗദിയില്‍ വാഹനാപകടങ്ങള്‍; രണ്ട് മലയാളികള്‍ മരിച്ചു

സ്വന്തം ലേഖകന്‍Friday, February 8, 2019 1:40 pm

റിയാദ്: സൗദിയിലെ തായിഫിലുണ്ടായ വാഹനാപകടത്തില്‍ മലയാളിയടക്കം രണ്ട് പേര്‍ മരിച്ചു. തായിഫ് നഗരത്തില്‍ നിന്ന് 80 കി.മി അകലെ തുറബ – ബീഷ റോഡിലുണ്ടായ വാഹനാപകടത്തിലാണ് മലപ്പുറം കരുവാരക്കുണ്ട് മഞ്ഞള്‍പ്പാറ സ്വദേശി സിദ്ദിഖ് (50) മരിച്ചത്. സ്വദേശിയാണ് അപകടത്തില്‍ മരിച്ച മറ്റൊരാള്‍.

അപകടത്തില്‍ പരിക്കേറ്റ കൊല്ലം സ്വദേശി നജീം തുറബ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാനും കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.

ഒരു മാസം മുന്‍പ് ദമ്മാമില്‍വെച്ചുണ്ടായ മറ്റൊരു വാഹനാപകടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ത്യശൂര്‍ മാള മേലാറ്റൂര്‍ സ്വദേശി സിജോ ആന്റണിയാണ് ഇന്ന് മരിച്ച മറ്റൊരു മലയാളി. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x