
ദുബായ്: ദുബായ് മുനിസിപ്പാലിറ്റിയുടെ പുതിയ ലോഗോ അനാവരണം ചെയ്തു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അംഗീകരിച്ച മുനിസിപ്പാലിറ്റിയുടെ പുതിയ ലോഗോ മുനിസിപ്പാലിറ്റി മേധാവി ദാവൂദ് അല്‍ ഹാജിരിയാണ് അനാവരണം ചെയ്തത്.
നവീകരണം, ഉത്തരവാദിത്തം, പങ്കാളിത്തം മുതലായവയാണ് പുതിയ കോര്‍പ്പറേറ്റ് ഐഡന്റിറ്റിയുടെ മുഖമുദ്രയെന്ന് ദാവൂദ് അല്‍ ഹാജിരി പറഞ്ഞു. നിരന്തര നവീകരണത്തിലൂടെ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കിയും ഉത്തരവാദിത്തത്തോടെ സുസ്ഥിര വികസനം നടപ്പാക്കിയും സാമൂഹിക സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തുന്ന സംരംഭങ്ങളില്‍ പങ്കുചേര്‍ന്നും മുനിസിപ്പാലിറ്റി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പ്രതീകമാണ് പുതിയ ലോഗോഎമിറേറ്റിന്റെ പ്രകൃതിയെ സൂചിപ്പിക്കുന്നതാണ് ലോഗോയിലെ നിറങ്ങള്‍. ലോക ഗവണ്മെന്റ് ഉച്ചകോടിയുടെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലാണ് ലോഗോ അനാവരണം ചെയ്തത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.