
ദുബായ്: പൊതു ഗതാഗത രംഗത്ത് അനുദിനം പരീക്ഷണങ്ങള്‍ നടത്തുന്ന ദുബായില്‍ യാത്രയ്ക്ക് ഇനി ഡ്രൈവര്‍രഹിത സ്‌കൈ പോഡ്‌സും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ദുബായ് കിരീടാവകാശിയും യുഎഇ എക്‌സിക്യുട്ടീവ് കൗണ്‍സില്‍, ദുബായ് ഫ്യൂചര്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി എന്നിവയുടെ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ലോകത്തെ ആദ്യത്തെ സ്‌കൈപോഡ്‌സ് പരിശോധിച്ചു. സ്‌കൈവേ ഗ്രീന്‍ടെക് കമ്പനിയാണ് സ്‌കൈ പോഡ്‌സിന് പിന്നില്‍.
വാഹനത്തിന്റെ രണ്ടു മോഡലുകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചു. ഭാവിയിലെ വാഹനങ്ങളെക്കുറിച്ചുള്ള റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയുടെ പഠനങ്ങളാണ് സ്‌കൈപോഡ്‌സിലെത്തിയത്. മറ്റു വാഹനങ്ങളുടെയത്രയും യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന സ്‌കൈപോഡ്‌സിന് എന്നാല്‍ അത്രത്തോളം സ്ഥലം ആവശ്യമില്ല എന്നതാണ് ഒരു പ്രത്യേകത. ഇലക്ട്രിക് വാഹനങ്ങളേക്കാളും അഞ്ച് മടങ്ങ് കുറവ് വൈദ്യുതിയേ ഇതിന് ആവശ്യമുള്ളൂ. ആകാശപാതയിലൂടെ സ്റ്റീല്‍ ചക്രങ്ങളിലൂടെ മണിക്കൂറില്‍ 150 കിലോ മീറ്റര്‍ വേഗത്തിലായിരിക്കും സഞ്ചാരം. ഒതുങ്ങിയ പ്രകൃതക്കാരനാണ് ആദ്യത്തെ സ്‌കൈ പോഡ്‌സ്.
രണ്ടാമത്തെ മോഡല്‍ യൂണികാര്‍. ദീര്‍ഘയാത്രയ്ക്കാണ് ഇതുപകരിക്കുക. രണ്ടിലും നാലു മുതല്‍ ആറ് വരെ സീറ്റുകളുണ്ടായിരിക്കും. 2030 നകം സ്‌കൈപോഡ്‌സ് ദുബായില്‍ ആകാശസഞ്ചാരം നടത്താനാണ് സാധ്യത. നിലവില്‍ ദുബായില്‍ മെട്രോ ട്രെയിനും ട്രാമും സര്‍വീസ് നടത്തുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.